2008, ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

ആമുഖം

കൃഷ്ണ എന്‍റെ മകളാണ്. എനിക്കേറ്റവും പ്രിയപ്പെട്ട, ഞാനെന്നും ജപിക്കുന്ന നാമമാണ് . ഇതുവരെ ഞാന്‍ എഴുതിയതൊന്നും ഒരു പ്രസിദ്ധീകരനതിനും അയച്ചുകൊടുത്തിട്ടില്ല. മറ്റൊരാളുടെ ചവറുകുട്ടയെക്കാള്‍ നല്ലത് സ്വന്തം പുസ്തക താളാണ്‌ എന്ന ഒരു തിരിച്ചറിവിന്‍റെ പേരിലായിരുന്നു അത്. ഇപ്പോള്‍ ബ്ലോഗ് എന്ന ആശയം എന്തുകൊണ്ടോ മനസ്സില്‍ കയറിപ്പറ്റി . പങ്കുവെക്കപ്പെടാന്‍ അര്‍ഹതയുള്ള ചില ചിന്തകള്‍ എങ്കിലും ഇല്ലേ എന്ന ഒരു ചോദ്യവും. അതിന്‍റെ ഫലമാണ് ഈ ബ്ലോഗ് . ഇതു എന്‍റെ മകള്‍ക്ക് വേണ്ടിയാണ്‌ . ഒരുപക്ഷെ മലയാളം എന്നൊരു ഭാഷയോ അതിലെ സാഹിത്യമോ ഒരിക്കലും പരിചയിക്കാനിടയില്ലാത്ത
എന്‍റെ മകള്‍ക്ക്, അങ്ങനെയാവരുതെ എന്ന പ്രാര്‍ത്ഥനയോടെ…
അക്ഷരം എനിക്ക്
അറിവാണ്
അനുഗ്രഹമാണ്
അന്നമാണ്
ആ അക്ഷരം ഞാന്‍ പങ്കുവെക്കുന്നു…

5 അഭിപ്രായ(ങ്ങള്‍):

Santosh 2008, ഒക്‌ടോബർ 23 8:29 PM  

very good...
kooduthal poratte....

ഉപാസന || Upasana 2009, ഫെബ്രുവരി 9 6:40 PM  

duഅക്ഷരം എനിക്ക്
അറിവാണ്
അനുഗ്രഹമാണ്
അന്നമാണ്
ആ അക്ഷരം ഞാന്‍ പങ്കുവെക്കുന്നു…

സ്വാഗതം സുഹൃത്തെ.
പലത് കൊണ്ടും നല്ലത് ബ്ലോഗ് തന്നെയാണ്, മറ്റുള്ളവയേക്കാളും
:-)
ഉപാസന

സംഗീത 2009, ഫെബ്രുവരി 12 4:15 PM  

ബ്ലോഗില്‍ എഴുതിത്തുടങ്ങുമ്പോള്‍ അല്പം സംശയം ഇല്ലാതിരുന്നില്ല. വായനക്കാരുടെ പ്രതികരണം എന്തായിരിക്കും എന്ന് ചിന്തിച്ച്. ഇപ്പോള്‍ തുടര്‍ന്നും എഴുതാം എന്ന ധൈര്യമായി. നന്ദി; എന്‍റെ അക്ഷരങ്ങള്‍ വായിക്കുന്നതിന്, അഭിപ്രായങ്ങള്‍ എഴുതിയതിന്, നിങ്ങള്‍ നല്കുന്ന പ്രോത്സാഹനത്തിന്.

Vineesh 2009, ജൂൺ 1 7:42 PM  

Adipoli.... a good idea

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP