2009, ജൂലൈ 3, വെള്ളിയാഴ്‌ച

സ്വന്തം

ഉപാധികളില്ലാതെ നിന്നെ സ്നേഹിക്കാനായത്
നീ എന്‍റെ മനസ്സില്‍ മാത്രമായി ഒതുങ്ങിയപ്പോഴാണ്
മാലയിട്ടു നിന്നെ സ്വീകരിക്കാനയത്
നീ ഒരു ചിത്രമായപ്പോഴാണ്
ആദ്യമായി നിനക്ക് വിളംബുവാനായത്
തെക്കേ മുറ്റത്ത്‌ ഇല വെച്ചപ്പോഴാണ്
വാക്കുകളില്‍ മാധുര്യം നിറഞ്ഞു തൂവിയത്
കാതുകള്‍ക്ക് നീ അന്യമായപ്പോഴാണ്
അപ്പോഴും ബാക്കിയായി
പങ്കുവെക്കാനാവാത്ത നിമിഷങ്ങള്‍

13 അഭിപ്രായ(ങ്ങള്‍):

കണ്ണനുണ്ണി 2009, ജൂലൈ 4 2:10 PM  

പലപ്പോഴും കവിതകള്‍ വായിച്ചു അര്‍ഥം പിടി കിട്ടാതെ ഇരുന്നിട്ടുണ്ട്..
പക്ഷെ ഈ വരികള്‍ ലളിതമാണ്..സുന്ദരമാണ്..സത്യം
ഇനിയും കാണാം ട്ടോ

mini//മിനി 2009, ജൂലൈ 4 4:38 PM  

കവിത വായിച്ചപ്പോള്‍ മനസ്സില്‍ ഒളിച്ചിരിക്കുന്നത് മഹത്തരമാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. സുന്ദരമായ വരികള്‍...

Vincent Varghese 2009, ജൂലൈ 4 10:53 PM  

വരികള്‍ ലളിതമായിരുന്നു.
നന്നായിരുന്നു.

ശിവ || Shiva 2009, ജൂലൈ 4 11:25 PM  

ഇതില്‍ കമന്റ്സ് ഇടാനായത് -
ഇതൊരു കവിതയായപ്പോഴാണ്......[:D]

RANJITH ADAT 2009, ജൂലൈ 5 9:42 AM  

ഓരോ വരിയും ഇഷ്ട്ടപ്പെട്ടു.....
ആശംസകള്‍് .....

അരുണ്‍  2009, ജൂലൈ 9 1:24 PM  

ലളിതമായിരിക്കുന്നു..ആശംസകള്‍

എന്‍.മുരാരി ശംഭു 2009, ജൂലൈ 9 2:50 PM  

അകലെയിരിക്കുമ്പോഴും മറഞ്ഞിരിക്കുമ്പോഴും അന്യമാകുമ്പോഴുമാണല്ലൊ പലതും പ്രിയതരമാകുന്നത്.
നന്നായിരിക്കുന്നു.

khader patteppadam 2009, ജൂലൈ 18 10:02 PM  

ലാളിത്യത്തിന്‍റെ സൌന്ദര്യം മുറ്റി നില്‍ക്കുന്ന കവിത.നന്നായി.

സംഗീത 2009, ഓഗസ്റ്റ് 1 3:37 PM  

പഴയ ഒരു കവിതയാണ്. ഒരു അവധിദിവസം പത്രം നോക്കുന്നതിനിടയില്‍ ഒരു സുഹൃത് കാണിച്ചുതന്നതാണ് ചരമകോളത്തില്‍ വന്ന ഒരു ചിത്രം. ഹോസ്റ്റലില്‍ താമസിക്കുന്ന ഒരു കുട്ടിയുടെ സഹോദരന്‍. പഠനം തലക്കുപിടിച്ചു അവസാനം ആത്മഹത്യയില്‍ എത്തി. ആ ചിത്രം നോക്കിയിരുന്നു എഴുതിയതാണ്. കവിത വായിച്ചു അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി.

Reghunath Koipuram 2009, ഓഗസ്റ്റ് 27 8:32 AM  

Beautiful poem; You conveyed the depth of the content in very few lines with down to earth simple words.A born Poet.

Sajeesh Narayan 2009, ഒക്‌ടോബർ 24 7:50 PM  

long time.. its long time since we heared each other. nyway, while going thru ur blog after a gap i felt like u came out from the shell.. vaakkukalude, aksharangalude urava.. athinte nanavu njaanariyunnundu.. nanmakal maathram ennum ithupole nertha neerchaalu pole arichirangatte. bhaavukangal..

valsamalik 2010, ഡിസംബർ 16 7:59 PM  

simple.....can convey inner emotions those who loss some....

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP