2009, ഓഗസ്റ്റ് 26, ബുധനാഴ്‌ച

എന്‍റെ വീട്

എനിക്ക് രണ്ടു വീടുകള്‍ വേണം
ഒന്ന് മലമുകളില്‍
മറ്റേതു കടല്‍ക്കരയിലും
സമതലങ്ങള്‍ എനിക്കിഷ്ടമില്ല
അത് വേലിയേറ്റവും വേലിയിറക്കവും
എനിക്ക് നഷ്ടമാക്കും
മണല്‍ത്തരികളുടെ അടക്കിപ്പിടിച്ച സംസാരവും
തിരമാലകളുടെ പൊട്ടിച്ചിരിയും
എനിക്ക് നിഷേധിക്കും
മഴവില്ലിന്റെ മേല്‍ക്കൂരയും
മേഘത്തുണ്ടുകളുടെ തലയിണയും
എനിക്ക് അന്യമാക്കും
കടലിലേക്ക്‌ ഒരു അരുവിയായും
മലമുകളിലേക്ക് ഒരു മേഘമായും
എനിക്ക് ചെന്നെത്തണം
അതിനാല്‍ സമതലങ്ങളില്‍ എനിക്കായി
അണക്കെട്ടുകള്‍ തീര്‍ക്കരുത്‌.

15 അഭിപ്രായ(ങ്ങള്‍):

സംഗീത 2009, ഓഗസ്റ്റ് 26 4:14 PM  

എനിക്ക് രണ്ടു വീടുകള്‍ വേണം
ഒന്ന് മലമുകളില്‍
മറ്റേതു കടല്‍ക്കരയിലും...

പൂര്‍ത്തിയാക്കാനാവാതെ മനസ്സില്‍ കൊണ്ട് നടന്ന ഒരു കവിത. ഇപ്പോഴും അത് പൂര്‍ണമായോ എന്നറിയില്ല.

Sujith 2009, ഓഗസ്റ്റ് 26 4:53 PM  

കൃഷ്ണ / സംഗീത
ശരിയാണ് മനസിലെ ആഗ്രഹങ്ങള്‍ പോലെ കവിതയും പൂര്‍ണം ആകില്ലല്ലോ.....
തടയപ്പെടാത്ത ജീവിതം എന്നും നമ്മുടെ സ്വപ്നം തന്നെയാണ്

mini//മിനി 2009, ഓഗസ്റ്റ് 26 4:57 PM  

ഓര്‍മ്മകള്‍ അയവിറക്കാന്‍ ഇടയാക്കുന്ന കവിത. സംഗീത.. വളരെ നന്നായി. കവിതയില്‍ പറഞ്ഞതുപോലെ കടല്‍ക്കരയിലും മലയോരത്തും താമസിച്ച ഞാന്‍ ഈ പട്ടണത്തിന്റെ ജീര്‍ണ്ണതയില്‍ ഇരുന്ന് ആ വീടുകളെ സ്വപ്നം കാണുന്നു.

Unknown 2009, ഓഗസ്റ്റ് 26 5:33 PM  

http://www.orkut.co.in/Main#Community.aspx?cmm=44964114 ,
http://www.orkut.co.in/Main#Community.aspx?cmm=50191036
,
http://www.orkut.co.in/Main#Community.aspx?cmm=92176226
,
ഇതുപോലുള്ള ഓര്‍ക്കുട്ട് കൂട്ടായ്മയില്‍ ചേരൂ . എഴുത്തില്‍ പുരോഗതിയുണ്ടാക്കം. വളരെ ആക്റ്റീവ് അയ കൂട്ടായ്മകളാണ്.

ഫസല്‍ ബിനാലി.. 2009, ഓഗസ്റ്റ് 26 6:08 PM  

നന്നായിരിക്കുന്നു, ആശംസകള്‍.

keralafarmer 2009, ഓഗസ്റ്റ് 26 8:11 PM  

കടല്‍ക്കരയിലാണേല്‍ പുല്‍‌ക്കൊടിക്കിടമില്ല
മലമുകളിലും അതുതന്നെയാണല്ലോ
പച്ചപ്പിന്‍ ഓളങ്ങള്‍ പേറും നെല്‍പ്പാടമെല്ലാം
കുന്നിന്റെ മണ്ണാല്‍ കരയായിമാറി

Santosh 2009, ഓഗസ്റ്റ് 26 8:35 PM  

അങ്ങനെ മഴയായി പുഴയായി ആഴിയിലെത്തി വീണ്ടും മേഘമായി... അല്ലെ? ജീവിതം, കാലചക്രം.. ഒരു പാട് ചിന്തകള്‍ ഉണര്‍ത്തുന്ന കവിത.

Reghunath Koipuram 2009, ഓഗസ്റ്റ് 27 9:11 AM  

GOOD POEM; VARIKAL ARUVI POLE THANNE OZHUKUNNU;
''ATHINAL SAMATHALANGALIL ENIKKAY ANAKETTUKAL THEERKARUTH''

'ENIKKAY' ENNA VAKKU VENO? ATHU KAVITHA ENNA ARUVIYILE ORU THADAYANA AAYI ENIKKU THONNUNNU; kavi parayoo....

oru mukkutti poovu 2009, ഓഗസ്റ്റ് 27 9:52 AM  

സംഗീത സാന്ദ്രം ...

സംഗീത 2009, സെപ്റ്റംബർ 8 3:27 PM  

എന്‍റെ വീട് വായിച്ചു അഭിപ്രായം അറിയിച്ച സൂരജ്, sujithmon, മിനി ടീച്ചര്‍, രാജേഷ്‌, fazal, keralafarmer, സന്തോഷ്‌, Reghunaath, mukkuttipovu എല്ലാവര്ക്കും നന്ദി.

ദിനേശന്‍ വരിക്കോളി 2009, ഒക്‌ടോബർ 3 8:38 AM  

വളരെ നന്നായിരിക്കുന്നു...ആശംസകള്‍.

anoop kp 2010, ജൂലൈ 21 2:37 PM  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Mukesh M 2013, നവംബർ 9 11:07 AM  

ഗംഭീരം എന്നല്ലാതെ എന്ത് പറയാന്‍ !!

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP