2010, മാർച്ച് 9, ചൊവ്വാഴ്ച

ഒരു വനിതാ ദിനത്തിനു സംഭവിച്ചത്

മാര്‍ച്ച്‌ 7 ഞായര്‍
സമയം: രാവിലെ 10 മണി.
ഭാര്യ ഭര്‍ത്താവിനോട്: നാളെയല്ലേ വിമന്‍സ് ഡേ. (അന്താരാഷ്‌ട്ര വനിതാ ദിനം എന്ന് ചോദിച്ചാല്‍ അതെന്താ അത് എന്ന് ചോദിക്കുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് വിമന്‍സ് ഡേ എന്ന് ചോദിച്ചത്).
ഭര്‍ത്താവ്: അതെയോ? എനിക്കറിയില്ല. (അങ്ങനെയൊരു ഡേ ഉണ്ടോ എന്നാ അത്ഭുതം ഭര്‍ത്താവിന്റെ മുഖത്ത്. )
ഭാര്യ പിന്നെ ഒന്നും ചോദിച്ചില്ല.
മാര്‍ച്ച്‌ 8 തിങ്കള്‍.
സമയം: രാത്രി 10 .30
ടീവിയില്‍ വാര്‍ത്ത "ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം."
"കാതറീന്‍ ബിഗേലോയ്ക്ക് മികച്ച സംവിധായികയ്ക്കുള്ള ഓസ്കാര്‍ അവാര്‍ഡ്."
ഭാര്യ: കണ്ടോ, ആദ്യമായിട്ടാണ് ഒരു വനിതയ്ക്ക് മികച്ച സംവിധായികയ്ക്കുള്ള ഓസ്കാര്‍ കിട്ടുന്നത്. അവരുടെ മുന്‍ ഭര്‍ത്താവിന്റെ ചിത്രവും ഉണ്ടായിരുന്നു മത്സരത്തിന്.
ഭര്‍ത്താവ് മോണിട്ടറില്‍ നിന്ന് കണ്ണെടുത്തു ടീവിയില്‍ നോക്കി. പിന്നെ ഭാര്യയേയും. എന്നായിരിക്കും ഭര്‍ത്താവിനെ തോല്‍പ്പിച്ച് തനിക്കൊരു ഓസ്കാര്‍ കിട്ടുന്നത് എന്ന ഭാവം മുഖത്ത്.
വാര്‍ത്ത: വനിതാ ബില്‍ രാജ്യസഭയില്‍‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. "
ഭാര്യ: ഓ, ഉച്ച സമയത്തെ വാര്‍ത്തയില്‍ പറഞ്ഞത് 2 മണിക്ക് ബില്‍ അവതരിപ്പിക്കും എന്നാണ്. ലാലു പ്രസാദ്‌ ആണ് ബില്ലിനെ എതിര്‍ത്തവരില്‍ ഏറ്റവും മുന്നില്‍.
ഭര്‍ത്താവ്: എന്താണീ വനിതാ ബില്‍?
ഭാര്യ മറുപടി പറയാതെ അടുക്കളയിലേക്ക് പോയി.
പാവം ലാലു പ്രസാദ്‌ യാദവിനെ എന്തിനു കുറ്റം പറയണം. ഇതല്ലേ ഇന്ത്യയിലെ പുരുഷ വര്‍ഗ്ഗത്തിന്റെ അവസ്ഥ...

15 അഭിപ്രായ(ങ്ങള്‍):

സംഗീത 2010, മാർച്ച് 9 4:23 PM  

ഒരു വനിതാ ദിനത്തിനു സംഭവിച്ചത്

ശിവ || Shiva 2010, മാർച്ച് 9 4:48 PM  

വനിതാ ദിനത്തിന് സംഗീത എന്ന സഹൃദയ അവിടെയും പുരുഷന്റെ മാത്രം കുറ്റം കണ്ടു...ഹ..ഹ....തമാശ പറഞ്ഞതാ കേട്ടോ...ലാലുപ്രസാദിനെ പോലത്തെ വങ്കന്മാരും ഉണ്ട്..ഇവിടെ .ആശംസകള്‍...

ഷൈജൻ കാക്കര 2010, മാർച്ച് 9 6:37 PM  

ബില്ല് ന്യായമല്ല എന്ന്‌ എങ്ങനെ ഭാര്യ പറയും, അതല്ലെ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക്‌ പോയത്‌.

33.3 % സ്ത്രീ സംവരണം
22.5 % SC & ST സംവരണം
55.8 % total സംവരണം

50%ത്തിൽ കൂടുതൽ സംവരണം!! ബലേ ഭേഷ്‌...

ഇനിയും സംവരണ വിഭാഗമുണ്ടെങ്ങിൽ അതു കൂടി ചേർത്ത്‌ 100%ത്തിന്റെ മറ്റൊരു ബില്ല് അവതരിപ്പിക്കാം.

ഈ ബില്ലിന്റെ ചുവട്‌ പിടിച്ച്‌ സ്ത്രീക്ക്‌ വിദ്യഭ്യാസത്തിലും ജോലിയിലും എന്ന്‌ വേണ്ട ജീവിതത്തിന്റെ നാനാതുറയിലും സംവരണം ഏർപ്പെടുത്തണം.

ഒരു സംവരണരാജ്യം നമുക്ക്‌ സ്വപ്‌നം കാണാം....

Santosh 2010, മാർച്ച് 10 4:04 AM  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Santosh 2010, മാർച്ച് 10 4:05 AM  

സംവരണം കൊണ്ടു മാത്രമേ എന്തെങ്കിലും നേടാന്‍ പറ്റു എണ്ണ സ്ത്രീ ചിന്ത തന്നെയല്ലേ വലിയ അടിമത്തം? സ്വാതന്ത്ര്യം വേണ്ടത് അവരവരുടെ മനസ്സുകളില്‍ നിന്ന് മാത്രം ആണ്... അതുപോലെ പുരുഷവേട്ടയല്ല സ്ത്രീസമത്വം എന്നുള്ള തിരിച്ചറിവും...

നമ്മുടെ തലമുറ കടന്നു പോയി... മക്കളെ (ആണും പെണ്ണും) ആത്മവിശ്വാസത്തോടെ വളരാന്‍ പഠിപ്പിക്കൂ...അവര്‍ക്ക് വേണ്ടത് അവര്‍ നേടും...

സംഗീത 2010, മാർച്ച് 10 5:21 PM  

പ്രിയ രാജേഷ്‌, സന്തോഷ്, കാക്കര.. ഇത് വഴി വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
രാജേഷ്‌ പറഞ്ഞത് ശരിയാണ്. എല്ലാ പുരുഷന്മാരും വനിതാ ബില്ലിന് എതിരാണ് എന്ന് ഉദ്ദേശിച്ചില്ല. വനിതാ ബില്‍ എന്ന് കേള്‍ക്കാതവരും ഉണ്ട് എന്നറിയുമ്പോള്‍ അത് പങ്ക് വെക്കണമെന്ന് തോന്നി.
കാക്കര പറയുന്ന സംവരണത്തിന്റെ കണക്ക് ശരിയായിരിക്കാം. വനിതാ സംവരണം വരുന്നതിനു മുന്‍പേ 55% സ്ത്രീ പ്രാതിനിധ്യം ഉള്ള ഒരു പഞ്ചായത്തിനെ കുറിച്ച് വാര്‍ത്തയില്‍ ഉണ്ടായിരുന്നു. അത് പക്ഷെ കേരളത്തിലെ കാര്യമാണ്. പതിറ്റാണ്ടുകളായി ജന്മിമാര്‍ അടക്കി വാഴുന്ന എത്രയോ ലോക്സഭാ മണ്ഡലങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ട്. ഒരു വോട്ടിനു പകരമായി ആയിരക്കണക്കിനു രൂപ നല്‍കുന്ന രാഷ്ട്രീയ പാര്‍ടികള്‍ ഉള്ള സംസ്ഥാനങ്ങളില്‍ വനിതാ സംവരണത്തിലൂടെയെങ്കിലും എന്തെങ്കിലും മാറ്റം വരുത്താനാവുമോ എന്ന് കാത്തിരുന്നു കാണാം.
സംവരണം ഉണ്ടെങ്കിലെ എന്തെങ്കിലും നേടാന്‍ കഴിയൂ എന്നത് വെറും ചിന്തയല്ലല്ലോ സന്തോഷ്‌. ആത്മവിശ്വാസവും കഴിവും ഉപയോഗിച്ച് സ്ത്രീകള്‍ എത്രയോ ഉന്നത പദവിയില്‍ എത്തുന്നുമുണ്ട്. 100% സാക്ഷരതയുള്ള, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരെന്നു അഹങ്കരിക്കുന്ന കേരളത്തില്‍ ഇതുവരെ എത്ര വനിതാ മുഖ്യ മന്ത്രിമാര്‍ ഉണ്ടായി? സോഷ്യലിസവും സമത്വവും പ്രസംഗിക്കുന്നവര്‍ പോലും അധികാരസ്ഥാനങ്ങളില്‍ സ്ത്രീകള്‍ വരുന്നു എന്ന് കാണുമ്പൊള്‍ അതിനെ എതിര്‍ത്ത സംഭവങ്ങള്‍ മറന്നു പോയതാണോ?

ഷൈജൻ കാക്കര 2010, മാർച്ച് 10 5:32 PM  

"ആ ജന്മിമാർ" ഇനി ഭാര്യമാരെ അണിനിരത്തും, അതാണല്ലൊ സംവരണത്തിൽ സംവരണം ആലോചികാത്തത്‌!!!!

എലൈറ്റ്‌ ക്ലാസ് വനിതകൽ മാത്രം മതിയോ?

PALLIYARA SREEDHARAN 2010, മാർച്ച് 10 5:41 PM  

samvaranam aavasyam thanne.pakshe matu pala kaaryangalilum poole pratheekshikkunna phalam kiti ennu varilla. orikal lalu purathaayappool peril "sthree" bharichu. yathaarthathil bharichathu lalu thanne aayirunu ennaanente oorma.politicsil valiya thaalparyam kaanikkaathathinaal ente bhaagam thetaayirikkaam. remote control rulinginu chance dhaaraalam

Santosh 2010, മാർച്ച് 10 8:01 PM  

സംഗീത പറയുന്നത് ഒരു victim ന്റെ ഭാഷയാണ്. അത് മാറ്റുന്നതാണ് മനസ്സിന്റെ അടിമത്തത്തില്‍ നിന്നും മാറാനുള്ള ആദ്യത്തെ പടി. "ആത്മവിശ്വാസവും കഴിവും ഉപയോഗിച്ച് സ്ത്രീകള്‍ എത്രയോ ഉന്നത പദവിയില്‍ എത്തുന്നുമുണ്ട്" - അവരെ മാതൃകയാക്കൂ.

നമ്മുടെ സമൂഹത്തില്‍ പുരുഷമേധാവിത്വം തന്നെയാണ്. സംശയമില്ല. പക്ഷെ പലപ്പോഴും ഉയരാനുള്ള പരിശ്രമത്തില്‍ ഒന്നോ രണ്ടോ setbacks വരുമ്പോള്‍ സ്ത്രീകള്‍ പീഡിതരുടെ ഭാഷ സംസാരിക്കുന്നു. സ്വയം ഒരു രക്തസാക്ഷി ആയി മാറുന്നു. (may be it is the hormones - I dont know)

നിരന്തര പരിശ്രമം കൊണ്ടു മാത്രമേ എന്തെങ്കിലും നേടാന്‍ കഴിയൂ - ഭാരതം ഒരു മധുരമനോജ്ണ്യ ചൈന ആകാത്തിടത്തോളം കാലം.

സംഗീത 2010, മാർച്ച് 11 5:47 PM  

നന്ദി ശ്രീധരന്‍ സര്‍. സര്‍ പറയുന്നത് ശരിയാണ്. അങ്ങനെ ഒരു സാധ്യത ഉണ്ട്. ആ സാധ്യത ഇല്ലാത്ത ഇടങ്ങളില്‍ എങ്കിലും വ്യത്യാസം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.
കാക്കര, താങ്കള്‍ പറയുന്ന വാദം ശരിയാണ്. പുരുഷന്മാര്‍ നിയന്ത്രിക്കുന്ന സ്ത്രീകള്‍ മാത്രം അധികാരത്തില്‍ വരാനുള്ള സാധ്യത ഉണ്ടെങ്കില്‍ ഇപ്പോള്‍ ഈ ബില്ലിനെതിരെ ഉയരുന്ന എതിര്‍പ്പിന്റെ ആവശ്യം എന്ത്?
പീഡിതരുടെ ഭാഷ ഉപേക്ഷിക്കുന്നു. ഇവിടെ പുരുഷ മേധാവിത്വം ഉണ്ടെന്നു സന്തോഷ് സമ്മതിച്ചല്ലോ. സന്തോഷം. അത് മനസ്സിലാക്കുന്ന കുറച്ചധികം പേര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ബില്‍ ആവശ്യമില്ലായിരുന്നു.

ഷൈജൻ കാക്കര 2010, മാർച്ച് 11 5:54 PM  

അങ്ങനെയുള്ള ജന്മിമാർ ഈ ബില്ലിനെതിർക്കുന്നില്ല.

സംഗീത 2010, മേയ് 1 5:02 PM  

@കുമാരന്‍: ഇത് വഴി വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

anoop kp 2010, ജൂലൈ 23 6:04 PM  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
SUJITH KAYYUR 2010, നവംബർ 23 9:50 PM  

Ere vaikiyaanu ee vazhi vannathu.vaayichu.puthiyathinaayi iniyum varaam.

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP