കൃഷ്ണ എന്റെ മകളാണ്. എനിക്കേറ്റവും പ്രിയപ്പെട്ട, ഞാനെന്നും ജപിക്കുന്ന നാമമാണ് . ഇതുവരെ ഞാന്‍ എഴുതിയതൊന്നും ഒരു പ്രസിദ്ധീകരനതിനും അയച്ചുകൊടുത്തിട്ടില്ല. മറ്റൊരാളുടെ ചവറുകുട്ടയെക്കാള് നല്ലത് സ്വന്തം പുസ്തക താളാണ് എന്ന ഒരു തിരിച്ചറിവിന്റെ പേരിലായിരുന്നു അത്. ഇപ്പോള്‍ ബ്ലോഗ് എന്ന ആശയം എന്തുകൊണ്ടോ മനസ്സില്‍ കയറിപ്പറ്റി . പങ്കുവെക്കപ്പെടാന്‍ അര്‍ഹതയുള്ള ചില ചിന്തകള്‍ എങ്കിലും ഇല്ലേ എന്ന ഒരു ചോദ്യവും. അതിന്റെ ഫലമാണ് ഈ ബ്ലോഗ് . ഇതു എന്റെ മകള്‍ക്ക് വേണ്ടിയാണ് . ഒരുപക്ഷെ മലയാളം എന്നൊരു ഭാഷയോ അതിലെ സാഹിത്യമോ ഒരിക്കലും പരിചയിക്കാനിടയില്ലാത്ത
എന്റെ മകള്‍ക്ക്, അങ്ങനെയാവരുതെ എന്ന പ്രാര്‍ത്ഥനയോടെ…
അക്ഷരം എനിക്ക്
അറിവാണ്
അനുഗ്രഹമാണ്
അന്നമാണ്
ആ അക്ഷരം ഞാന്‍ പങ്കുവെക്കുന്നു…
Read more...