2009, ഫെബ്രുവരി 9, തിങ്കളാഴ്‌ച

പുനര്‍ജ്ജന്മം

ഇനിയൊരു ജന്മമുണ്ടെങ്കില്‍
ഒരു ഭൂതമായി ജനിക്കണം
ഒരു ചിപ്പിക്കുള്ളില്‍ ഒതുങ്ങാനും
മലയായി വളരാനും അതിനേ കഴിയൂ
എന്നിട്ടു വേണം
വാക്കുകള്‍ക്കിടയില്‍ പതുങ്ങിയിരിക്കാന്‍
ഓര്‍ക്കാപ്പുറത്ത് ആഞ്ഞടിക്കാന്‍
ദ്രവിച്ചുതുടങ്ങിയിട്ടും കാത്തുസൂക്ഷിക്കുന്ന കൊട്ടാരങ്ങള്‍
ഒരു നിമിഷം കൊണ്ട് ചാമ്പലാക്കാന്‍
ഉടച്ചുകളഞ്ഞ കുടത്തിലെ സ്വാതന്ത്ര്യം
തിരിച്ചു പിടിക്കാന്‍.

7 അഭിപ്രായ(ങ്ങള്‍):

ഉപാസന || Upasana 2009, ഫെബ്രുവരി 9 6:31 PM  

ഭൂതമാകണം അല്ലേ..!

ഇതാ ഉപാസന അനുഗ്രഹിക്കുന്നു.

“തഥാസ്ഥു..! സംഗീത ഭൂതമാകട്ടെ”
:-)

വരികളിലെ ആശയം നന്ന്
:-)
ഉപാസന

Ranjith chemmad / ചെമ്മാടൻ 2009, ഫെബ്രുവരി 9 11:57 PM  

കൊള്ളാം....നല്ല ചിന്തകള്‍...

സംഗീത 2009, ഫെബ്രുവരി 12 4:30 PM  

പ്രിയ ഉപാസന: നന്ദി. ഭൂതങ്ങളെ ഭയക്കേണ്ടതില്ല എന്നാണ് എന്‍റെ വിശ്വാസം. എല്ലാവരുടെയും ഉള്ളിലുണ്ട് ഈ ഭൂതം. ആരും പുറത്തു പറയുന്നില്ല എന്നേ ഉള്ളൂ.
പ്രിയ രഞ്ജിത്ത്: കുറച്ചു പഴയ കവിതയാണ്. എല്ലാരുടെയും ഉള്ളില്‍ ഇല്ലേ, ഒരു വിപ്ലവകാലം. ആ സമയത്തു എഴുതിയതാണ്. അപ്പോഴത്തെ ചിന്തകളാണ്.

ദിനേശന്‍ വരിക്കോളി 2009, ഫെബ്രുവരി 23 6:53 PM  

സുഹൃത്തേ എഴുത്ത് ഒരനുഗ്രഹമാണ്...
പക്ഷെ നാമെന്ത് എഴുതുന്നു എന്തിനുവേണ്ടി എന്നൊരു ചോദ്യം നിലനില്‍കുന്നു..
വിമശനമല്ല...
ശ്രദ്ധിക്കുമല്ലൊ? വാക്കുകള്‍ അഗ്നിയാണ് ...
സസ്നേഹം.
ദിനേശന്‍ വരിക്കോളി

സംഗീത 2009, മാർച്ച് 5 5:24 PM  

പ്രിയ ദിനേശന്‍ : വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. എഴുതുമ്പോള്‍ എന്തെഴുതുന്നു എന്തിനുവേണ്ടി എഴുതുന്നു എന്നൊന്നും ആലോചിക്കാറില്ല. ഏതെങ്കിലും ഒരു നിമിഷത്തെ മനസ്സിന്റെ തോന്നല്‍. ചിലപ്പോള്‍ അത് കടലാസ്സില്‍ പകര്‍ത്തും. അല്ലെങ്കില്‍ മനസ്സില്‍ തന്നെ അത് അവസാനിക്കും. ഇത്ര ആഴത്തില്‍ എഴുത്തിനെപ്പറ്റി ചിന്തിച്ചിട്ടില്ല. അതിനുള്ള സമയം കിട്ടാറില്ല. നന്ദി.

Sooraj Ganga 2009, മാർച്ച് 9 7:55 PM  

ഇത് ഞാന്‍ എവിടെയോ കേട്ടിട്ടുന്ദല്ലൊ....
:?

അഗ്രജന്‍ 2009, മാർച്ച് 10 11:59 AM  

നല്ല ചിന്തകള്‍... നന്നായിരിക്കുന്നു...

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP