2009, ഫെബ്രുവരി 14, ശനിയാഴ്‌ച

മനസ്സില്‍...

പറഞ്ഞതിനും പറയാതിരുന്നതിനും ഇടയ്ക്ക്
ബാക്കി വന്ന ഒരു വാക്ക്
ഉറക്കത്തിനും ഉണര്‍വിനും ഇടയ്ക്ക്
നഷ്‌ടമായ ഒരു സ്വപ്നം
കണ്ണിനും കണ്ണാടിക്കുമിടയില്‍
മങ്ങിപ്പോയ ഒരു പ്രതിബിംബം
ചോദ്യത്തിനും ഉത്തരത്തിനും ഇടയ്ക്ക്
വിട്ടുപോയ ഒരു ശരി
അവ
അലഞ്ഞുകൊണ്ടേയിരുന്നു

8 അഭിപ്രായ(ങ്ങള്‍):

ഏ.ആര്‍. നജീം 2009, ഫെബ്രുവരി 14 7:15 PM  

ജനനത്തിനും മരണത്തിനും ഇടയില്‍ അല്പനേരം; ജീവിതം
അതിങ്ങനെ തിരഞ്ഞു തീര്‍ക്കുന്നു നാം...അല്ലെ..?

കവിത നന്നായിട്ടോ

Unknown 2009, ഫെബ്രുവരി 14 7:39 PM  

കൊച്ചു കൊച്ചു വാക്കുകളില്‍,വരികളില്‍ വലിയ വലിയ ആശയങ്ങള്‍ തത്വചിന്തകള്‍ പോലും പൊതിഞ്ഞ് വെച്ച് ആത്മാവിഷ്ക്കാരം നടത്താന്‍ കവിത എന്ന മാധ്യമത്തിലൂടെയേ കഴിയൂ. നന്നായിട്ടുണ്ട്, തുടര്‍ന്നും എഴുതുക.
ആശംസകളോടെ,

Senu Eapen Thomas, Poovathoor 2009, ഫെബ്രുവരി 14 8:12 PM  

ഭാവനകള്‍, കാവ്യാമാധവന്‍സ്‌ ഒക്കെ ഇങ്ങനെ തന്നെ വിരിയട്ടെ. വായിയ്ക്കാന്‍ ഞങ്ങളൊക്കെ ഇവിടേയുണ്ടല്ലോ...

ഇനിയും എഴുതുക,

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

Mathews Photography 2009, ഫെബ്രുവരി 14 9:03 PM  

വായിക്കാന്‍ ഒരു സുഖം. വീണ്ടൂം വീണ്ടൂം വായിക്കന്‍ തോന്നും.

mahilokam 2009, ഫെബ്രുവരി 14 9:59 PM  

chodyaththinum uthrathinum edakku sarithanne avanamennundo?
nannayittundu.

അജ്ഞാതന്‍,  2009, ഫെബ്രുവരി 14 10:18 PM  

സ്വാഭാവികതയുടെ ഇരുള്‍ മറയില്‍ നിന്നും പുറത്തുവന്ന പൂമ്പാറ്റയെ പോലെ.....

oru mukkutti poovu 2009, ഫെബ്രുവരി 17 9:02 AM  

bloggiloode oru yathra nadathi..
chinthakal nannu..
varikal saktham...

all the best !

സംഗീത 2009, ഫെബ്രുവരി 17 7:25 PM  

ഏ ആര്‍ നജീം; നന്ദി. കവിത വായിച്ചതിനും അഭിപ്രായം എഴുതിയതിനും.
കെ.പി. സുകുമാരന്‍: മനസ്സില്‍ തോന്നുന്നത് എഴുതുന്നു എന്ന് മാത്രം. പിന്നെ അതിനെപ്പറ്റി ആലോചിക്കാറില്ല. നന്ദി. എന്‍റെ കവിതയെക്കുറിച്ച് ഇത്രയും നല്ല അഭിപ്രായം പറഞ്ഞതിന്.

സെനു: നന്ദി. ഇനിയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
സലില്‍: നന്ദി
മഹിലോകം: ചോദ്യത്തിനും ഉത്തരത്തിനും ഇടയില്‍ ശരി തന്നെ ആവണമെന്നില്ല. പക്ഷെ പലപ്പോഴും ഉത്തരങ്ങളില്‍ ശരി വിട്ടുപോകുന്നു എന്ന് തോന്നാറുണ്ട് . നന്ദി .
സബിത : നന്ദി . ബ്ലോഗ് കണ്ടു . ഒന്നുരണ്ടെണ്ണം വായിച്ചു ...അഭിപ്രായം വിശദമായ വായനക്ക് ശേഷം ആവാമെന്ന് കരുതി.

മുക്കുറ്റി പൂവ്: നന്ദി.

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP