2009, ഫെബ്രുവരി 23, തിങ്കളാഴ്‌ച

വ്യഖ്യാനഭേദങ്ങള്‍

വ്യാഖ്യാനങ്ങള്‍ ഭയന്ന് പണ്ടേ പടിയടച്ച്‌ പിണ്ഡം വെച്ചവ:
ആത്മഹത്യയും ഭ്രാന്തും
പടിപ്പുരയില്‍ മുട്ടിവിളിച്ചുകൊണ്ടേയിരുന്നു
വാതില്‍ കടക്കുന്ന നിമിഷത്തില്‍
അവ വ്യാഖ്യാനങ്ങള്‍ എഴുതിത്തുടങ്ങും
ഡയറിത്താളില്‍ കുറിച്ചിട്ട കവിതയില്‍ നിന്ന്
പ്രണയ നൈരാശ്യം ചികെഞ്ഞെടുക്കും
അടഞ്ഞു കിടക്കുന്ന മുറികളില്‍ കയറിയിറങ്ങി
അനാഥത്വത്തെ തട്ടിയുണര്‍ത്തും
കരിന്തിരി കത്തുന്ന വിളക്കില്‍ നിന്ന്
ദാരിദ്ര്യം കണ്ടെടുക്കും

അതിനാല്‍ ഞാന്‍ പടിപ്പുരവാതില്‍
എന്നെന്നേക്കുമായി അടച്ചു;
നിലാവില്‍ ഉണങ്ങാനിട്ട സ്വപ്നങ്ങള്‍ക്ക് കാവലിരുന്നു.

11 അഭിപ്രായ(ങ്ങള്‍):

Pongummoodan 2009, ഫെബ്രുവരി 23 6:31 PM  

മനോഹരമായ കവിത.
നല്ല ചിന്തകൾ...

ദിനേശന്‍ വരിക്കോളി 2009, ഫെബ്രുവരി 23 6:56 PM  

ഇനിയുമുണ്ടാവട്ടെ..
സസ്നേഹം.

Unknown 2009, ഫെബ്രുവരി 23 8:32 PM  

വ്യത്യസ്തമായ ചിന്തയും അവതരണവും...
തുടര്‍ന്നും എഴുതുമല്ലൊ..
ആശംസകളോടെ,

നജൂസ്‌ 2009, ഫെബ്രുവരി 23 10:26 PM  

ഇനിയും ചികഞെടുക്കുക വ്യാഖ്യാനങളെ.

സംഗീത 2009, ഫെബ്രുവരി 27 5:48 PM  

എന്‍റെ വ്യാഖാനങ്ങള്‍ വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി. ബ്ലോഗിന്‍റെ സാദ്ധ്യതകള്‍ മനസ്സിലാക്കി വരുന്നതെ ഉള്ളൂ. അതിനാല്‍ മെസ്സേജ് അയച്ചപ്പോള്‍ ബ്ലോഗിന്‍റെ ലിങ്ക് വെക്കാന്‍ മറന്നു പോയി. പലരും അത് പറഞ്ഞു. ഇനി ശ്രദ്ധിക്കാം.

oru mukkutti poovu 2009, മാർച്ച് 23 1:15 PM  

Asooyakkum kusumbinum marunnundenkil athu kurachu tharuu...
.. ingane ezhuthan kazhinjirunnenkil... !!

തേജസ്വിനി 2009, ജൂൺ 8 6:33 PM  

നന്നായി വ്യാഖ്യാനങ്ങള്‍...നിലാവില്‍ ഉണങ്ങാനിട്ട സ്വപ്നങ്ങള്‍ക്ക് കാവല്‍!!! മനോഹരം...

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP