2009, മാർച്ച് 9, തിങ്കളാഴ്‌ച

ജാലകങ്ങള്‍

ജാലകങ്ങള്‍ പല തരത്തിലുണ്ട്.
അകത്തേക്ക് തുറക്കുന്ന ജാലകങ്ങള്‍
സമതുലനത്തിന്റെ ഓര്‍മപ്പെടുത്തലാണ്.
ഇലചാര്‍ത്തിലേക്ക് തുറക്കുന്ന ജാലകങ്ങള്‍
വിരല്‍ത്തുമ്പില്‍ നിന്നടര്‍ന്നുപോയ പച്ചപ്പാണ്.
നിരത്തിലേക്ക് തുറക്കുന്ന ജാലകങ്ങള്‍
കാഴ്ചയുടെ അനിവാര്യതയാണ്.
മച്ചകത്തിനു ജാലകങ്ങളില്ല.
ഉതിരും മുന്‍പേ പിടഞ്ഞു തീര്‍ന്ന നിശ്വാസങ്ങളായി,
നിര്‍മ്മിക്കപ്പെടുന്ന നിമിഷത്തില്‍ തന്നെ അത് മരിക്കുന്നു.
സ്വയമൊരു മച്ചകമായി മാറാന്.‍
നിരത്തിലേക്കുള്ള ജാലകമടക്കാതെ വയ്യ.

7 അഭിപ്രായ(ങ്ങള്‍):

Sooraj Ganga 2009, മാർച്ച് 9 8:01 PM  

അപ്പൊ ഇങ്ങനെ അണോ മച്ചകം ഉണ്ടാവണെ...
stylen!!!

അഗ്രജന്‍ 2009, മാർച്ച് 10 12:12 PM  

നല്ല രസമുള്ള ചിന്തകൾ, ഇപ്പോ ഇതു വഴി വന്നതേയുള്ളൂ :)

SHERLIN.P.LENIN 2009, മാർച്ച് 10 1:01 PM  

Malayalathinte thanima nashtappedathe kavithakalil angingu kathu sookshikkunna koottukarikk oraayiram bhavukangal

mini//മിനി 2009, മാർച്ച് 11 11:58 AM  

മനസ്സിലേ ജാലകം തുറക്കട്ടെ
കവിതകള്‍ വിരിയട്ടെ

ഏ.ആര്‍. നജീം 2009, മാർച്ച് 15 6:36 PM  

പ്രകൃതിയിലെ കാഴ്ച്ചകളിലേയ്ക്ക് തുറക്കുന്ന ഒരു കുഞ്ഞു ചതുരം ...ജാലകം !

കവിത നന്നായി...

സംഗീത 2009, മാർച്ച് 21 6:52 PM  

പ്രിയ സൂരജ് ഗംഗ, അഗ്രജന്‍, sherple, മിനിടീച്ചെര്‍, നജീം, കവിത വായിച്ച എല്ലാവര്ക്കും നന്ദി. ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനത്തിനും.

Prajeshsen 2009, മാർച്ച് 22 9:57 AM  

nanmayilekku thurakkattee ee jalakam

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP