2009, മാർച്ച് 28, ശനിയാഴ്‌ച

മഴച്ചതുരങ്ങള്‍

നാലുകെട്ടിലെ മഴച്ചതുരങ്ങള്‍
സ്വപ്നങ്ങളില്‍ നിറഞ്ഞു പെയ്യുമ്പോഴാണ്
കോണ്ക്രീട്ടിനിടയിലെ ഇത്തിരി മണ്ണില്‍
ആദ്യത്തെ മഴത്തുള്ളി വീണത്‌
അപ്പോഴും കണ്ണാടിചില്ലിനിപ്പുറത്തു
മണ്ണാങ്കട്ടയായി അലിയാനും
കരിയിലയായി പറന്നുപോകാനുമാകാതെ
ഞാന്‍ ഉരുകിക്കൊണ്ടിരുന്നു

3 അഭിപ്രായ(ങ്ങള്‍):

സുപ്രിയ 2009, മാർച്ച് 29 10:02 AM  

കവിത നന്നായി. ഇന്നത്തെ കോണ്‍ക്രീറ്റു ജീവിതത്തിന്റെ ശൈഥില്യത്തിന് മറുപടിയാണ് നാലുകെട്ടുകളെന്നു തോന്നുന്നില്ല. അതിനെ ഒരു എല്ലാം ഉണ്ടായിരുന്ന സ്വപ്നലോകമായി കാണുന്നതില്‍ പിശകുണ്ടെന്നു തോന്നുന്നു. എങ്കിലും കണ്ണാടിച്ചില്ലുകള്‍ക്കപ്പുറത്ത് മണ്ണാങ്കട്ടയായി അലിയാനും കരിയിലയായി പറന്നുപോകാനുമുള്ള കുട്ടിത്തം മനസ്സിനെങ്കിലും നേടാന്‍കഴിയുന്നത് ഒരു സമാധാനമാണ്.

തേജസ്വിനി 2009, ജൂൺ 8 6:30 PM  

നന്നായി കൃഷ്ണ..
പേര് വളരെ ഇഷ്ടായി എന്നുപറയാതെ വയ്യ...

Reghunath Koipuram 2011, മാർച്ച് 28 9:57 AM  

''nalukettile mazha chathurangal...''
ee manoharamaya bhaavanye namikkunnu

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP