2009, ഏപ്രിൽ 13, തിങ്കളാഴ്‌ച

വിഷുക്കണി

വിഷുവെത്തുന്നതിനു മുന്‍പേ പൂത്തു കൊഴിഞ്ഞ കൊന്ന
പൂക്കാത്ത ഒരു കണിവെള്ളരിക്ക് സ്വര്‍ണ നിറം കൊടുത്തു
വെട്ടിലക്കെട്ടില്‍ നിന്നെത്തിനോക്കിയ ചുവന്ന നോട്ടു കണ്ടു
വെള്ളി നാണയം ഉത്തരത്തില്‍ തിരികെ ഒളിച്ചു.
അലക്കിയിട്ടും വെളുക്കാത്ത മനസ്സിനെ
കോടി പുതപ്പിച്ച്‌
സ്വപ്നത്തിലെ വിഷുക്കണി കാണാന്‍
ഞാന്‍ ഉറങ്ങാന്‍ കിടന്നു.

8 അഭിപ്രായ(ങ്ങള്‍):

അസൈനാര്‍ -asainar 2009, ഏപ്രിൽ 13 7:05 PM  

അലക്കിയിട്ടും വെളുക്കാത്ത മനസ്സിനെ
കോടി പുതപ്പിച്ച്‌
സ്വപ്നത്തിലെ വിഷുക്കണി കാണാന്‍
ഞാന്‍ ഉറങ്ങാന്‍ കിടന്നു

കൊള്ളാം ... ആശംസകള്‍

mini//മിനി 2009, ഏപ്രിൽ 13 7:05 PM  

സ്വപ്നം കാണുക, പ്രതീക്ഷിക്കുക, നല്ലൊരു പ്രാഭാതം,നല്ലൊരു വിഷുക്കണി...

ശ്രീ 2009, ഏപ്രിൽ 13 7:09 PM  

ഒന്നുറങ്ങിയെഴുന്നേറ്റ് വിഷുക്കണിയെല്ലാം കാണുമ്പോള്‍ മനസ്സും വെളുക്കുമെന്ന് പ്രതീക്ഷിയ്ക്കാം. :)

വിഷു ആശംസകള്‍

അനൂപ് സഹദേവൻ 2009, ഏപ്രിൽ 13 8:07 PM  

priya koottukari nee urangan pokuka nalathe pulari ninte swpnangalkku niracharthakum

divakaranpalliyath 2009, ഏപ്രിൽ 13 10:17 PM  

kanikkonna poothapole oru vishupulari aasamsikkunnu.....

naakila 2009, ഏപ്രിൽ 15 6:52 PM  

കുറച്ചു വാക്കുകളില്‍ കൂടുതല്‍
ആശംസകള്‍
Pls remove word verification

nandakumar 2009, മേയ് 3 3:48 PM  

:)
വൈകിയ വിഷുവാശംസകളോടെ..


നന്ദന്‍

സംഗീത 2009, മേയ് 11 5:27 PM  

വിഷുവിനു കണി വെക്കാന്‍ നോക്കിയപ്പോള്‍ കൊന്നപ്പൂവില്ല. കണി വെള്ളരിയില്ല. ഉണക്കലരിയില്ല. അറിയാതെ നാട്ടിലെ വിഷുവിനെക്കുറിച്ച് ഓര്‍ത്തു. അപ്പോള്‍ മനസ്സില്‍ തോന്നിയ വരികളാണ്. വിഷു എന്ന നല്ല സങ്കല്പവുമായി ഇണങ്ങുന്നില്ല എന്ന് തോന്നുന്നു. എങ്കിലും എന്റെ വിഷുക്കണി വായിച്ചു അഭിപ്രായം അറിയിച്ച അസൈനാര്‍, മിനി ടീച്ചര്‍, ശ്രീ, അനൂപ്‌, ദിവാകരന്‍, അനീഷ്‌, നന്ദകുമാര്‍ എല്ലാവര്ക്കും നന്ദി. കമ്പ്യൂട്ടറിന് ചില പ്രശ്നങ്ങള്‍. എന്തെങ്ങിലും എഴുതാന്‍ തുടങ്ങുമ്പോള്‍ അത് പണി മുടക്കുന്നു. എഴുത്ത് നടക്കുന്നില്ല.

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP